മധുര: അടുത്ത പ്രധാനമന്ത്രിയാരാകും എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരു ഉത്തരം പറയാന്‍ പറ്റില്ലെന്ന് യോഗ ആചാര്യനും പതഞ്ജലിയുടെ സംരഭകനുമായ ബാബ രാംദേവ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്ന ബാബ രാംദേവ് ഈപ്രാവശ്യം പ്രത്യേകിച്ച് ഒരു പാര്‍ട്ടിയെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ലെന്ന് അറിയിച്ചു. രാഷ്ട്രീയത്തിനു താനൊരിക്കലും ശ്രദ്ധ നല്‍കിയിട്ടില്ലെന്നും ആത്മീയതയാണ് എന്റെ ലക്ഷ്യമെന്നും രാംദേവ് പറഞ്ഞു.
ബിജെപി ഭരിച്ചിരുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപിക്കു തിരിച്ചടിയേറ്റതിന് ആഴ്ചകള്‍ക്കു ശേഷമാണ് ബാബ രാംദേവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
This post have 0 komentar
EmoticonEmoticon