ടോക്കിയോ: ജപ്പാന് യുദ്ധവിമാനം പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കടലില്‍ തകര്‍ന്നു വീണ ജപ്പാന്റെ ചാര വിമാനമായ എഫ്-35 ന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ വിമാനത്തിന്റെ പൈലറ്റിനെ കണ്ടെത്താനായിട്ടില്ല.
കടലില്‍ നടത്തിയ തെരച്ചിലിലാണ് വിമാന ഭാഗങ്ങള്‍ ലഭിച്ചത്. ജപ്പാനിലെ വടക്കുകിഴക്കന്‍ നഗരമായ മിസാവയിലെ സൈനിക കേന്ദ്രത്തില്‍നിന്നും പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്കു ശേഷമാണ് വിമാനവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. പ്രാദേശിക സമയം ചെവ്വാഴ്ച വൈകുന്നേരം 7.29 ന് 135 കിലോ മീറ്റര്‍ ഉയരത്തില്‍ പറക്കുമ്ബോഴായിരുന്നു റഡാറുമായുള്ള ബന്ധം നഷ്ടമായത്.
പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്. അപകടത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon