മുംബൈ: മുംബൈ അന്ധേരിയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ മരണ സംഖ്യ എട്ടായതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പെടുന്നു. സാരമായി പൊള്ളലേറ്റ 24 പേര്‍ അത്യാസന്ന നിലയിലാണെന്നും സൂചനയുണ്ട്.
ഇ.എസ്.ഐ.സിയുടെ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) ചുമതലയില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ആറുപേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. രണ്ടു പേര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റ ദുരന്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെള്ളമെത്തിച്ച് നടപടികള്‍ ത്വരിതപ്പെടുത്തി. നിരവധി ഫയര്‍ എഞ്ചിനുകളും എത്തി. ഏണികൾ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ മുംബൈയിലെ കൂപ്പർ, സെവൻ ഹിൽസ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെള്ളമെത്തിച്ച് നടപടികള്‍ ത്വരിതപ്പെടുത്തി. നിരവധി ഫയര്‍ എഞ്ചിനുകളും എത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon