പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ഇപ്പോള്‍ മാവേലിക്കര സബ് ജയിലില്‍ കഴിയുകയാണ് രാഹുല്‍.
കഴിഞ്ഞദിവസം ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് തിരുവല്ല മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ രാഹുല്‍ ഈശ്വറിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

This post have 0 komentar
EmoticonEmoticon