കൊച്ചി : കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നു. വീണ്ടും വന്‍ മയക്കുമരുന്ന് വേട്ടയാണ് നടന്നിരിക്കുന്നത്. രണ്ടുകോടി രൂപ വില വരുന്ന രണ്ടുകിലോ മെതാം ഫെറ്റമീനും,ഹാഷിഷ് ഓയിലുമായിട്ട്് തമിഴ് നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിയ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെയാണ് ഷാഡോ പോലീസ് പിടികൂടിയിരിക്കുന്നത്.ഇടപാടുകാരെ തേടിയാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളുടെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല, മലേഷ്യ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളില്‍ ഇയാള്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയതായി ഇതില്‍നിന്നും വ്യക്തമായിട്ടുണ്ട്.ഈ യാത്രകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്രിസ്തുമസും പുതുവത്സരവും വരുന്ന സാഹചര്യത്തില്‍ ഇനിയും വന്‍ ലഹരി വസ്തുക്കള്‍ ഒഴുകുമെന്ന കണക്കു കൂട്ടലില്‍ കൊച്ചിയിലെ പല ഏര്യകളിലും കൂടുതല്‍ ശ്രദ്ധയാണ് എക്‌സൈസ് വകുപ്പ് കേന്ദ്രീകരിച്ചിട്ടുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon