മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വന്‍ തീപിടിത്തം. ടൊലൂക്ക നഗരത്തിലെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീ വ്യാപിച്ചതോടെ നഗരം പുക കൊണ്ട് മൂടി. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon