ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് എ എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
ദിലീപിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തകിയാണ് ഹാജരാവുക.
കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടുണ്ടെന്നും അത് നേരിട്ട്പരിശോധിക്കണമെന്നുമാണ് ദിലീപ് പറയുന്നത്. മനപ്പൂര്‍വ്വം തന്നെ കേസില്‍ കുരുക്കാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon