വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍ രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സ്തംഭനം ഒഴിവാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യകതമാക്കി.
യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്. മെക്സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നതാണ് ട്രംപിന്റെ നിലപാട്.
This post have 0 komentar
EmoticonEmoticon