ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചു. കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണു രാഹുല്‍ കത്തയച്ചത്. അതായത് പ്രധാനമായും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രമേയം നിയമസഭകളില്‍ പാസാക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് രാഹുല്‍ കത്ത് അയച്ചിരിക്കുന്നത്.
കൂടാതെ കത്തിലൂടെ രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത് അടുത്ത സമ്മേളനം ചേരുമ്പോള്‍ പ്രമേയം പാസാക്കാനാണു. പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തില്‍ 193 രാജ്യങ്ങളില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ പല നിയമസഭകളേക്കാളും മോശമാണു പാര്‍ലമെന്റിലെ സ്ഥിതിയെന്നും, സ്ത്രീകളുടെ മതിയായ സാന്നിധ്യമില്ലാത്തതിനാല്‍ തീരുമാനങ്ങളിലും പദ്ധതി ആസൂത്രണത്തിലും അനീതി പ്രകടമാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തിയ സ്ത്രീകള്‍ മികച്ച നേതാക്കള്‍ ആവുക മാത്രമല്ലെന്നും, പുരുഷാധിപത്യത്തെ വെല്ലുവിളിക്കാനും അവര്‍ക്കായി രാഹുല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon