ads

banner

Sunday, 9 December 2018

author photo

ബെയ്ജിങ് :  അതിര്‍ത്തിയിലെ അസ്വാരസ്യങ്ങളും പ്രകോപനങ്ങളും മാറ്റിനിര്‍ത്തി ഇന്ത്യയും ചൈനയും കൈകോര്‍ക്കുന്നു. സമാധാനത്തിന്റെ പാതയിലേക്കെന്ന സൂചനയുമായിട്ടാണ് ഇന്ത്യയുമായി ചൈന കൈകോര്‍ക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനു ചൈന ഒരുങ്ങിയിരിക്കുന്നത്. 23വരെയാണു പരിശീലനം നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവില്‍ ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. മാത്രമല്ല, രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുന്നതാണ്. 

ഇന്ത്യ- ചൈനീസ് സൈന്യം ഏഴാം തവണ കൈകോര്‍ക്കുമ്പോള്‍ ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും മുന്‍ഗണനയെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്നു വക്താവ് വിശദീകരിച്ചു. കൂടാതെ, 24നു ദുജിയാങ്യാനില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യും. നവംബര്‍ 13ന് നടന്ന പ്രതിരോധ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി നിയന്ത്രണങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര, ചൈനീസ് സെന്‍ട്രല്‍ മിലട്ടറി കമ്മിഷന്‍ ഡെപ്യൂട്ടി ചീഫ് ഷാവോ യോന്‍മിങ് എന്നിവരാണു പങ്കെടുത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement