മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം നാന്‍ പെറ്റ മകന്‍ എന്ന പേരിലുള്ള സിനിമ ആരംഭിച്ചു. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോയംഗം എം.എ.ബേബി നിര്‍വഹിച്ചു. അഭിമന്യുവിന്റെ അഛന്റേയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു സിനിമാപ്രഖ്യാപനം.
മഹാരാജാസിലും വട്ടവടയിലുമായി ചിത്രീകരിക്കുന്ന സിനിമ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. നവാഗതനായ സജി എസ് ലാലാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മിനോണാണ് അഭിമന്യുവായി വരുന്നത്. അഛനായെത്തുന്നത് ഇന്ദ്രന്‍സും.
റെഡ്സ്റ്റാര്‍ മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയവരും അഭിനയിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon