ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തുടങ്ങി. 3600 കോടി രൂപയുടെ ഇടപാടിൽ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ സിബിഐ കണ്ടെത്തിയിരുന്നു. മിഷേലിന്റെ ഒരു ഡയറിയും ഇതിൽ പെടും. ഇതിൽ സ്വന്തം കയ്യക്ഷരത്തിൽ പണം കൊടുത്തവരുടെ പേരുകൾ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആർ, പിഒഎൽ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത ഇയാള്‍ ജയിലിലായിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും ക്രിസ്റ്റ്യന്‍ ദുബായ് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ദുബായ് കോടതി തള്ളുകയായിരുന്നു.
This post have 0 komentar
EmoticonEmoticon