ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ദുബായ് സര്‍ക്കാരാണ് ഇയാളെ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യക്ക കൈമാറുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. സിബിഐ സംഘം ദുബായില്‍ നിന്നാണ് ക്രിസ്റ്റ്യനെ ഡല്‍ഹിയിലെത്തിച്ചത്. ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജകാക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് പൗരനാണ് ക്രിസ്റ്റ്യന്‍ മിഷേല്‍. ഇയാളെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ദുബായ് സര്‍ക്കാരിനെ ഇന്ത്യ നിരന്തരമായി സമീപിച്ചിരുന്നു. ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കീഴ്‌ക്കോടതി ഉത്തരവ് കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ശരിവച്ചിരുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത ഇയാള്‍ ജയിലിലായിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും ക്രിസ്റ്റ്യന്‍ ദുബായ് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ദുബായ് കോടതി തള്ളുകയായിരുന്നു.

This post have 0 komentar
EmoticonEmoticon