തിരുവനന്തപുരം:കടിച്ച പാമ്പിനെ കണ്ടെത്താന്‍ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. രക്ത പരിശോധനയിലൂടെ കടിച്ചപാമ്പിനെ തിരിച്ചറിയാനുള്ള ഗവേഷണത്തിലാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്.
നേരത്തെ പാമ്പു കടിയേറ്റ് ചികിത്സ തേടിയെത്തുമ്പോള്‍ ഏതിനം പാമ്പാണ് കടിച്ചതെന്ന് കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. അതിനു വേണ്ടി നാലുതരം പ്രതിവിഷം കുത്തിവെച്ചാണ് പരീക്ഷിച്ചിരുന്നത്. എന്നാല്‍ ആവശ്യമില്ലാത്ത പ്രതിവിഷങ്ങള്‍ മൂലം പലര്‍ക്കും അലര്‍ജി ഉണ്ടാവാറുണ്ടായിരുന്നു.
ഇതിന് പരിഹാരമായിട്ടാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് കടിച്ച പാമ്പിനെ കണ്ടെത്താനുള്ള പുതിയ വഴി തേടിയത്. രക്ത പരിശോധനയിലൂടെ കടിച്ചപാമ്പിനെ തിരിച്ചറിയാനുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്. ഇതിനുള്ള ബയോ സെന്‍സര്‍ ഉപകരണം വികസിപ്പിക്കുന്നുണ്ടെന്ന് പ്രോജക്ട് മേധാവി ആര്‍. അനില്‍കുമാര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon