ads

banner

Tuesday, 18 December 2018

author photo

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കിംഗ് രംഗത്ത് ആധുനികവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കില്‍ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ഏര്‍പ്പെടുത്തി.

സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാഞ്ഞു. ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയിൽ സഹകരണ ബാങ്കുകൾ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോൾ ഭീമൻ ബാങ്കുകളുടെ കാലമാണ്. ഇവർ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങൾക്ക് വലിയ തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയിൽ വലിയ മത്‌സരം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2005 മുതല്‍ തന്നെ സംസ്ഥാന സഹകരണ ബാങ്ക് കോര്‍ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഘട്ടം ഘട്ടമായി നിരവധി നൂതന ബാങ്കിംഗ് സംവിധാനങ്ങള്‍ ഇതിനകം ഈ ബാങ്കില്‍ ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിലെ അതിനൂതന സേവനങ്ങളായ മൊബൈല്‍ ബാങ്കിംഗ്, മൊബൈലിലൂടെ 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന IMPS (Immediate Mobile Payment System), ബാങ്കിന് സ്വന്തമായി നേരിട്ട് തന്നെ RTGS/NEFT സേവനങ്ങള്‍ (Real Time Gross Settlement/National Electronic Fund Transfer), റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ e-kuber (ഈ ക്യൂബേര്‍), സ്വന്തമായ IFSC Codeഎന്നീ ഉല്‍പന്നങ്ങള്‍ ഞാന്‍ ഉദ്ഘാടനം ചെയ്തു. ഇ-കോമേഴ്സ് അടക്കമുള്ള മേല്‍പ്പറഞ്ഞ എല്ലാ സേവനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി സംസ്ഥാന സഹകരണ ബാങ്കിന് ലഭിക്കുകയും അതനുസരിച്ചിട്ടുള്ള സംവിധാനങ്ങള്‍ ഇതിനകം ബാങ്കില്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിംഗ് മേഖല ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന കാലമാണിത്. കണക്കുപുസ്തകങ്ങള്‍ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും മാറുകയാണ്. പണം കൈമാറ്റം എളുപ്പമാക്കുന്നതിനുള്ള പുതുപുത്തന്‍ പദ്ധതികളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന രീതിയിലേക്ക് ബാങ്കിംഗ് സമ്പ്രദായങ്ങള്‍ ആകെതന്നെ മാറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ യഥേഷ്ടം ഉപയോഗിക്കുന്ന പുതിയ തലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്കും സഹകരണ ബാങ്കിലേക്കും ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ആരംഭിച്ചിട്ടുള്ളത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement