സിപിഎം പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താൽ. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിപിഎം ഓഫിസിന് മുന്നിൽ വച്ച് രാത്രി എട്ടുമണിയോടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം ഉണ്ടായിരുന്നു.
This post have 0 komentar
EmoticonEmoticon