ads

banner

Sunday, 9 December 2018

author photo

ഇടുക്കി: ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്നലെ ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട്​ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്നലെ അവസാനിക്കാനിരിക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതില്‍ എന്നും കോൺഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement