തൃശ്ശൂര്‍: ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിനും കുടുംബത്തിനും വോട്ട് തൃശൂര്‍ മണ്ഡലത്തിലാണ്. നിലവില്‍ അദ്ദേഹവും വോട്ട് രേഖപ്പെടുത്താനെത്തിയിരിക്കുന്നു. അദ്ദേഹം പഠിച്ച സ്‌കൂളില്‍ തന്നെയാണ് വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. അതായത്, പഠിച്ച ഇരിഞ്ഞാലക്കുടയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലായിരുന്ന വോട്ട്.
ഇവിടെയെത്തിയപ്പോള്‍ ഇന്നസെന്റിന്റെ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ തിരതല്ലി. തന്റെ ഇരിഞ്ഞാലക്കുട ഈണത്തില്‍ അദ്ദേഹം പറഞ്ഞു ''ഞാനിവിടെ വരാന്തയില്‍ നിന്നപ്പോ വീട്ടുകാരോട് പറയായിരുന്നു. കൊറേ നിന്ന വരാന്തയാണേ. കാരണം പലപ്പോഴും ക്ലാസില്‍് കയറ്റാറില്യ' എന്ന് അത് കേട്ടതും ചുറ്റും ചിരിയുടെ മാലപ്പടക്കമായിരുന്നു. എല്ലാ വര്‍ഷവും ഇതേ സ്ഥലത്താണ് ഇന്നസെന്റിന് വോട്ട്. എടയ്ക്ക് സ്‌കൂള് മാറി ബൂത്ത് വന്നാളും തനിക്ക് പ്രശനമില്ലെന്നു പറഞ്ഞ അദ്ദേഹം ഇവിടത്തെ എല്ലാ സ്‌കൂളുകളിലും താന്‍ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്തായാലും ഇന്ന് ഇന്നസെന്റിന്റെ മുഖത്ത് സ്ഥാനാര്‍ത്ഥിയുടെ ഒരു ടെന്‍ഷനുമില്ലായിരുന്നു. മാത്രമല്ല ജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി കൂടെ പ്രചാരണം നടത്തിയതിനെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത് സാധാരണ ആളുകള്‍ പ്രത്യേകിച്ച് താരങ്ങളൊന്നും എനിക്ക് പിന്തുണയുമായിട്ട് വരാറില്ല. സ്വന്തം പാര്‍ട്ടി ഇന്നതാണെന്ന് പറഞ്ഞാല്‍ സ്വന്തം സിനിമ കൊറയുമോ എന്നാണ് എല്ലാവരുടേയും പേടി എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പേടിയില്ലയെന്നും അതുകൊണ്ടാണ്ഒ പ്പം വന്ന് പിന്തുണ നല്‍കിയതും എന്നാണ്.

This post have 0 komentar
EmoticonEmoticon