കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടം ആവേശഭരിതമായി മുന്നേറുകയാണ്. ഈ വേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ഭാര്യ സുല്‍ഫിത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. പനമ്പിള്ളി നഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു മമ്മൂട്ടിയുടെ വോട്ട്.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളടക്കമുള്ളവരെല്ലാം തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു വരികയാണ്.

This post have 0 komentar
EmoticonEmoticon