തൊടുപുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇടയില്‍ കൃത്യവിലോപം കാണിച്ച നാല് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റുചെയ്തു. ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപേ്ളായ്‌മെന്റ് ഓഫീസിലെ എലിസബത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇരുവര്‍ക്കും മൂന്നാറിലായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിന്റെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തമ്പിരാജിനെ സസ്പെന്‍ഡും ചെയ്തു. തൊടുപുഴ പോലീസ് അറസ്റ്റുചെയ്ത ഇരുവരെയും പിന്നീട് പോലീസ് തന്നെ ദേവികുളം ആര്‍.ഡി.ഒ.യ്ക്കുമുന്നില്‍ ഹാജരാക്കി. ഇവര്‍ക്കുപകരം മറ്റു രണ്ടുപേരെ ഡ്യൂട്ടിക്കും നിയോഗിച്ചു.
പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂളിലായിരുന്നു തന്‍പിരാജിന് ചുമതല നിശ്ചയിച്ചിരുന്നത്. ഹാജരാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തത്. പോളിങ് ബൂത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ മദ്യപിച്ചെത്തിയ ഇടുക്കി അസി. ടൗണ്‍ പ്ളാനര്‍ കെന്നഡിയെ തൊടുപുഴ പോലീസും അറസ്റ്റുചെയ്തു. തൊടുപുഴ ന്യൂമാന്‍ കോളേജിലായിരുന്നു സംഭവം. പ്രിസൈഡിങ് ഓഫീസറായി ചുമതലയുണ്ടായിരുന്ന കെന്നഡി മദ്യപിച്ചെത്തിയത് കണ്ടതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തിയശേഷം ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പ്ളാനിങ് ഓഫീസര്‍ക്കും പോലീസ് റിപ്പോര്‍ട്ട് കൈമാറി. ദേവികുളം 158-ാം നമ്പര്‍ ബൂത്തിലെ ഒന്നാം പോളിങ് ഓഫീസര്‍ കെ.വി. ഗോപി, മാങ്കുളം ചിക്കണംകുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥരുമായി പോകാനെത്തിയ ജീപ്പ് ഡ്രൈവര്‍ ആനച്ചാല്‍ സ്വദേശി പ്രദീപ് എന്നിവരെയും മദ്യപിച്ചെത്തിയതിന് അറസ്റ്റുചെയ്തു.
This post have 0 komentar
EmoticonEmoticon