പാനൂര്‍: കണ്ണൂരില്‍ നിന്ന് ദു:ഖകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇവിടെ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി രാമവിലാസം യു.പി സ്‌കൂളില്‍ മാറോളി വിജയ(62)ആണ് മരിച്ചത്. അതേസമയം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ വോട്ടു ചെയ്യാന്‍ വരിയില്‍ നിന്ന യുവതിയും കുഴഞ്ഞു വീണു. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 129ാം നമ്പര്‍ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാല്‍ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം വരിനില്‍ക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്.
പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയില്‍ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭര്‍ത്താവും വോട്ടു ചെയ്ത് മടങ്ങി. 1162 വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ വോട്ടിങ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് മുതല്‍ തന്നെ ക്യൂ ആരംഭിച്ചിരുന്നു. പോളിംങ് ബൂത്തുകളില്‍ എല്ലാം തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. അതേ സമയം ചിലര്‍ രാവിലെ മുതല്‍ നില്‍ക്കുന്നവരും ഉണ്ട്. വെയിലിന്റെ കാഠിന്യം കൂടുമ്പോള്‍ യന്ത്രങ്ങള്‍ക്ക് തകരാര്‍ കൂടി സംഭവിച്ചാല്‍ ക്യൂ നിരയില്‍ നിന്ന് ആളുകള്‍ കുഴഞ്ഞ് വീഴുന്നത് തുടരുന്നത് ഒഴിവാക്കേണ്ടതുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon