ന്യൂസീലാന്‍ഡ്: ന്യൂസീലന്‍ഡിലെ ഹാഹെയ് ബീച്ചില്‍ നീന്താനിറങ്ങിയ അറുപതുകാരിയായ ജൂഡ് ജോണ്‍സണിന് നേരെ തിമിംഗലങ്ങള്‍. ഓര്‍ക്കകള്‍ എന്നറിയപ്പെടുന്ന രണ്ട് മുതിര്‍ന്ന കൊലയാളി തിമിംഗലങ്ങള്‍ക്കൊപ്പം ഒരു കുട്ടി ഓര്‍ക്കയും ഉണ്ടായിരുന്നു.
കടല്‍ തീരത്ത് നിന്ന് അധികം ദൂരയല്ലാതെ ഇവര്‍ നീന്തുന്നതിനിടെയാണ് ഓര്‍ക്കകള്‍ വന്നത്. സ്രാവുകളെയും മറ്റു തിമിംഗലങ്ങളെയും വരെ വേട്ടയാടി ഭക്ഷണമാക്കുന്നവരാണ് ഓര്‍ക്കകള്‍. ഓര്‍ക്കകളെ തിരിച്ചറിഞ്ഞ ജൂഡ് നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തിമിംഗല സംഘം അത് തടസപ്പെടുത്തി ജൂഡിനൊപ്പം നീന്തുന്നതും പിന്നീട് പുറംകടലിലേക്ക് മടങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തീര നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡ്രോണിലാണ് ഈ തിമിംഗല സംഘം സ്ത്രീയെ വളയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
നീന്തുന്നതിനിടെ ഡോള്‍ഫിനെ പോലുള്ള മീനിന്റെ നിഴല്‍ കണ്ടതായും ഇവയെ അകറ്റാനായി വേഗം നീന്തുന്നതിനിടെ ശ്രദ്ധിച്ചു നോക്കുമ്പോഴാണ് കൊലയാളി തിമിംഗലങ്ങളാണ് തനിക്ക് ചുറ്റുമെന്ന് തിരിച്ചറിഞ്ഞതെന്നും ജൂഡ് പറയുന്നു. ഇടയ്ക്ക് ഓര്‍ക്കകള്‍ ജൂഡിന്റെ കാലില്‍ തൊടുകയും ചെയ്തു. അല്‍പ്പസമയം കൂടി ജൂഡിനൊപ്പം നീന്തിയ ശേഷം കൊലയാളി തിമിംഗലങ്ങള്‍ പുറംകടലിലേക്ക് മടങ്ങുകയും ചെയ്തു.
This post have 0 komentar
EmoticonEmoticon