മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയുടം ആഡംബര വിവാഹത്തിന് അരങ്ങൊരുങ്ങി. ഡിസംബര്‍ 11 ചൊവ്വാഴ്ച മുംബൈയിലാണ് വിവാഹം നടക്കുക. വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും.
വിവാഹത്തിന്റെ മുന്നൊരുക്കങ്ങളിലെ ആഡംബരം കൊണ്ടു തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഇഷയുടെ വിവാഹം. വ്യവസായിയായ ആനന്ദ് പിരമലാണ് ഇഷയുടെ വരന്. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായി 100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയും എത്തും.പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക് ജൊനാസ് തുടങ്ങിയ പല മുന്‍നിര താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലറിക്ലിന്റനും വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്.

This post have 0 komentar
EmoticonEmoticon