ലഖ്നൗ: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗശ്ഥര്ക്ക് സ്ഥലം മാറ്റം ലഭിച്ചു. സംഭവം നടന്ന് 6 ദിവസങ്ങള്‍ക്കു ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായത്.
ബുലന്ദ്ശഹര്‍ എസ് എസ് പി കൃഷ്ണ ബഹാദൂര്‍ സിങും സ്ഥലം മാറ്റം കിട്ടിയവരില്‍ ഉള്‍പ്പെടുന്നു.സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം കിട്ടിയത്. സത്യപ്രകാശ് ശര്‍മ്മയും സുരേഷ് കുമാറുമാണ് നടപടിയെടുക്കാന്‍ വൈകിയത്.ഡിജിപി ഒ പി സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടായ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു.പശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒന്നിച്ചു കൂടിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു സുബോധ് കുമാറിന്റെ മൃതദേഹം.

This post have 0 komentar
EmoticonEmoticon