ആലപ്പുഴ: പ്രതിഷേധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് ദീപ നിശാന്ത് വിധി നിര്‍ണ്ണയം നടത്തി മടങ്ങിയത്. സംസ്ഥാന കലോല്‍സവത്തില്‍ മലയാളം ഉപന്യാസ മല്‍സരത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ ഇന്നു രാവിലെ തന്നെ പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് മല്‍സരത്തിന്റെ വേദിയും മാറ്റിയിരുന്നു. വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മലയാളം അധ്യാപിക എന്ന നിലയിലാണ് വിധി നിര്‍ണ്ണയത്തിനു വന്നതെന്നും ദീപ പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon