ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു യുവാവിനും ജീവന്‍ നഷ്‌പ്പെട്ടു.
പശുക്കളെ കശാപ്പ് ചെയ്ത ശേഷം അവശിഷ്ടങ്ങള്‍ കയറ്റിപോകുകയായിരുന്ന ട്രക്ക് ആള്‍ക്കൂട്ടം തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഗോവധം അറിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനാലാണ് ജനങ്ങള്‍ പ്രകോപിതരായത്.
തുടര്‍ന്നുണ്ടായ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ സുബോധ് സിങ്ങിനെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ കാറില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.
അക്രമം നടത്തിയ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon