വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. രാജ്യത്തെ 13 പ്രവിശ്യകളില്‍ നിന്നായി രോഗം ബാധിച്ചവരുടെ എണ്ണം 830 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയിലെ വുഹാന്‍ നഗരത്തിലെയും സമീപ പട്ടണങ്ങളായ ഹുവാങ്ഗ്ഗാങ്, ഇസൗവു എന്നിവിടങ്ങളില്‍ റെയില്‍, വ്യോമ, ജല ഗതാഗതം നിരോധിച്ചിട്ടുണ്ട്. രണ്ട് കോടിയോളം ജനങ്ങളാണ് മൂന്നു നഗരങ്ങളിലുമായുള്ളത്. ചൈനീസ് പുതുവര്‍ഷാഘോഷ കാലമായതിനാല്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിനാണ് നിരോധനം.
അതേസമയം, ചൈനയില്‍ പടര്‍ന്ന കൊറോണ വൈറസ് അല്ല സൗദി അറേബ്യയിലെ മലയാളി യുവതിയെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത മേഴ്സ് കൊറോണ വൈറസിന് സമാനമായ വൈറസ് ആണ് അസീര്‍ നാഷണല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് ബാധിച്ചതെന്ന് സയന്‍റിഫിക് റീജിണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. താരിഖ് അല്‍ അസ് റാഖി അറിയിച്ചു. മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു വരികയാണ്.
ജപ്പാന്, തായ്ലന്ഡ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon