കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അതിവിദഗ്ദ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ഗോ വഴിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അരക്കിലോയോളം തൂക്കം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു . വൃത്താകൃതിയില്‍ പരത്തിയെടുത്ത സ്വര്‍ണം ബാമുകളുടെ അടപ്പിനുള്ളിലും ദീര്‍ഘ ചതുരാകൃതിയില്‍ നീളത്തിലായി പരത്തിയെടുത്ത സ്വര്‍ണം ചുരിദാറിനുള്ളിലുമാണ് ഒളിപ്പിച്ചത്. കാർഗോ വഴിയാണ് ഇവ കടത്താൻ ശ്രമിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon