സംസ്ഥാനത്ത് സാധാരണക്കാർക്ക് ഇരുട്ടടിയായി ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ വൻവർദ്ധനവ്. സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. 14.2 കിലോ സിലിണ്ടറിനാണ് ഇത്രയധികം വിലവർധന ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന് 850 രൂപ 50 പൈസയായി വില ഉയർന്നു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിനാണ് ഇനി മുതല്‍ അധികം തുക നല്‍കേണ്ടി വരിക
ഇന്ന് മുതൽ വിലവർധന നിലവിൽ വരുന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. സബ്‌സിഡിയുള്ള സിലിണ്ടർ വാങ്ങുമ്പോഴും പുതുക്കിയ വില നൽകണം. കൂടിയ വില ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ തിരിച്ചെത്തും. എന്നാൽ സബ്‌സിഡി പരിധിക്ക് കൂടുതൽ സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് വില വർധന കടുത്ത തിരിച്ചടിയാകും.
This post have 0 komentar
EmoticonEmoticon