ads

banner

Wednesday, 12 February 2020

author photo

ന്യൂഡല്‍ഹി: ഹാട്രിക് വിജയം നേട്ടത്തിന് പിന്നാലെ ഡൽഹിയുടെ അമരക്കാരനായി അരവിന്ദ് കേജരിവാൾ ഈ മാസം 16ന്  സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഡൽഹയിലെ 70 സീറ്റുകളിൽ 62 സീറ്റുകളും നേടിയാണ് ആം ആദ്‌മി പാർട്ടി ഇത്തവണ അധികാരം പിടിച്ചത്.

സത്യപ്രതിജ്ഞ തിയ്യതി തീരുമാനിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ സജീവമായി. പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണു നീക്കം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെര്‍ലേന, ഓഖ്‌ല മണ്ഡലത്തില്‍ നിന്നു വിജയിച്ച അമാനത്തുള്ള ഖാന്‍, രാജേന്ദ്രനഗറില്‍ നിന്നു നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണു സാധ്യത.മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement