തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിക്കുന്നതായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി വ്യക്തമാക്കിയത്.
വനിതകള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് അതിക്രമ കേസുകള്‍ സംബന്ധിച്ച പരാതികള്‍ കൂടുതലായി ലഭിച്ചു തുടങ്ങിയത്. അക്രമസംഭവങ്ങൾ കൂടുതലാകുന്നത് തടയാൻ എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon