ന്യൂഡല്‍ഹി: എസ്എന്‍സി ലാവ് ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേയുള്ള കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ജൂലൈയിലേക്കാണ് കേസിന്റെ വാദം കേള്‍ക്കുന്നത് മാറ്റിയത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം തേടി കക്ഷികളിലൊരാളായ മുന്‍ ഉൗര്‍ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന് നല്കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസുമാരായ എന്‍.വി. രമണ, മോഹന ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചിന്റെ നടപടി. അന്തിമ വാദത്തിനു തയാറാണെന്നു സിബിഐ അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. കേസ് വേനലവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon