ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കിയെടുത്ത പിഎം നരേന്ദ്ര മോദി എന്ന ഹിന്ദി ചലച്ചിത്രം റിലീസ് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സമാനമായ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇത്തരം സിനിമകള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടി നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് തള്ളിയത്.
സിനിമ രാഷ്ട്രീയ പ്രേരിതമാണെന്നും സിനിമയുടെ പ്രദര്‍ശന തീയതി മാറ്റണമെന്നും കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ കമ്മീഷന് പരാതി നല്‍കിയിരുന്നു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ചിത്രത്തിൻറ ഉള്ളടക്കവും പ്രദർശിപ്പിക്കുന്ന സമയവും പ്രേരണയും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതൊരു കലാസൃഷ്ടി മാത്രമായി കാണാനാകില്ലെന്നും പരാതി നൽകിയ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon