ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിൽ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് കോൺഗ്രസ്. ഇക്കാര്യം സംബന്ധിച്ച വാഗ്ദാനം പ്രകടനപത്രികയിൽ ഉണ്ടാകുമെന്നാണ് വിവരം.
നാളെ എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിന്റ് പ്രകടപത്രിക പ്രകാശനം ചെയ്യും. ‘ജനശബ്ദം 2019’ എന്ന പേരിലാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഒരുക്കങ്ങൾ.
പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായ പാവപ്പെട്ടവർക്കായുള്ള വരുമാന സുരക്ഷ പദ്ധതി, ‘ന്യായ്’ സംബണ്ഡിച്ച വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് നീതിന്യായ വ്യവസ്ഥയിലും പ്രത്യേകിച്ച് ഉന്നത കോടതികളിലും ദളിത് - ന്യൂനപക്ഷ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നീക്കം. ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ പ്രകടന പത്രികയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon