തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങുന്നതെന്ന് ജേക്കബ് തോമസ് അറിയിച്ചു.
കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി കൂട്ടായ്മയാണ് ജേക്കബ് തോമസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഉചിതമായ തീരുമാനം ഇതുവരെയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനവും അടുക്കുകയാണ്. കൂടാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സമയപരിമിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മത്സര രംഗത്ത് നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ജേക്കബ് തോമസ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon