മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാന്‍ മുംബൈയില്‍ അറസ്റ്റില്‍. രഹസ്യനീക്കത്തിലൂടെയാണ് മുബൈ പൊലീസ് റിസ്വാനെ കുടുക്കിയത്. ദാവൂദിന്റെ വിശ്വസ്തനും ഡി' കമ്ബനിയുടെ ഹവാല ഇടപാടുകാരനുമായ അഹമ്മദ് റാസയും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ഡി കമ്ബനിയുടെ കണ്ണികള്‍ക്കായി വലവിരിച്ചതിനാല്‍ രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നു റിസ്വാന്‍. കഴിഞ്ഞ ദിവസം രാത്രി റിസ്വാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചു. ക്രൈം ബ്രാഞ്ച് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കേസുകളുണ്ട്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലിരുന്ന് നിയന്ത്രിക്കുന്ന ഡി കമ്ബനിയുടെ ഇന്ത്യയിലെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മുബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ അഹമ്മദ് റാസയെ മുംബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്‌മച്ചിന് ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശങ്ങള്‍ കൈമാറി ഡി കമ്ബനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon