പാരീസ്: ഇന്ധന വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വന്‍ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നികുതി വര്‍ധന ഒഴിവാക്കുമെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഭരണപക്ഷത്തെ എംപിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹ ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാന അന്തരീക്ഷത്തിലേക്ക് രാജ്യത്തെ തിരികെയെത്തിക്കേണ്ടതുണ്ടെന്നും അതിനാലാണ് നികുതി വര്‍ധന ഒഴിവാക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യതലസ്ഥാനമായ പാരീസില്‍ ആയുധങ്ങളുമായെത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ 300ലേറപ്പേര്‍ അറസ്റ്റിലായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon