പട്‌ന വിമാനത്താവളത്തില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് നേരെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. രവിശങ്കര്‍ പ്രസാദിന് നേരെ ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകര്‍ വ്യവസായിയും ബിജെപി നേതാവുമായ ആര്‍.കെ.സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു.
പട്ന സാഹെബ് ലോക്സഭാ മണ്ഡലത്തില്‍ ആര്‍.കെ.സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധമാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആര്‍.കെ.സിന്‍ഹയാണ് പട്നയില്‍ ഞങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
This post have 0 komentar
EmoticonEmoticon