തിരുവനന്തപുരം: മുഖ്യമന്ത്രി തയാറെങ്കില്‍ പന്പയില് സംയുക്ത സന്ദര്‍ശനം നടത്താന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല സന്ദര്‍ശിക്കാനായി വിളിച്ചാല്‍ പ്രതിപക്ഷ നേതാവും പോകാന്‍ തയാറാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന് വിളിച്ചാല്‍ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ അപര്യാപ്തത ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ഭക്തരും കഐസ്ആര്‍ടിസി, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും നേരിടുന്ന ദുരിതം നേരിട്ട് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon