ചെന്നൈ: താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നു വെളിപ്പെടുത്തി 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ നിര്‍മാതാക്കളില്‍ ഒരാളായ രാജശേഖര്‍ പാണ്ഡ്യന്‍ രംഗത്ത്.ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് എട്ടുവയസ്സുകാരനായ ദേവ് എത്തുന്നത് എന്നായിരുന്നു വാര്‍ത്ത. തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നറിയിച്ച് രാജശേഖര്‍ പാണ്ഡ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രം സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ചിത്രം നിര്‍മിക്കുമെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഇത് സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon