മൊഗാദിഷു: സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 62 അല്‍ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. സൊമാലിയയിലെ ഗന്ധര്‍ഷിലുള്ള ബാനാദിര് പ്രവിശ്യയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ വധിച്ചതെന്നാണ് വിവരം. യുഎസ് സേനയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ശനിയാഴ്ച നടത്തിയ നാല് ആക്രമമങ്ങളിലായി 32 ഭീകരരെ വധിച്ചപ്പോള്‍ ഞായറാഴ്ച നടത്തിയ രണ്ട് ആക്രമണങ്ങളിലുമായി 28 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഭീകരര്‍ കേന്ദ്രങ്ങളാക്കുന്നുവെന്നും ഇവിടെ പരിശീലനങ്ങളും റിക്രൂട്ട്മെന്‍റുകളുമൊക്കെ നടത്തുന്നുവെന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് യുഎസ് സേന ഇവിടെ ആക്രമണം നടത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon