ആലപ്പുഴ: തന്ത്രിമാരും മനുഷ്യരാണ്, അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്കു വരാറില്ല. തന്ത്രിമാരും മനുഷ്യരാണ്. താത്പര്യക്കാരുടെ സ്വാധീനത്തില്‍ ചിലര്‍ വഴി തെറ്റി പോയേക്കാം. തന്ത്രിമാരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രശ്നങ്ങളുണ്ടാക്കില്ല. തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ശബരിമലയിൽ യുവതികളെത്തിയാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon