കൊച്ചി: കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിക്കൊണ്ട് രണ്ടാമതും ഹൈക്കോടതി ഉത്തരവിറക്കി. ആദ്യ ഉത്തരവിലുള്ളതു പോലെ തന്നെ ആറു വര്‍ഷത്തേക്കാണു രണ്ടാമതും അയോഗ്യനാക്കിയതു. മുന്‍പ് കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാന്‍ പറ്റില്ലെങ്കിലും എംഎല്‍എ സ്ഥാനത്തിരിക്കാനും നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സുപ്രീം കോടതി പറഞ്ഞിരുന്നു.
അഴീക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ആദ്യം കെഎം ഷാജിയെ അയോഗ്യനാക്കിയത്.അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി പി എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ്. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ കെ എം ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നതായിരുന്നു കേസ്.

This post have 0 komentar
EmoticonEmoticon