ads

banner

Tuesday, 18 December 2018

author photo

മധ്യപ്രദേശ്:  മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥ് അധികാരത്തിലേറി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി കമല്‍നാഥ് പ്രഖ്യാപിച്ചു. 

ദേശസാത്കൃത, സഹകരണ ബാങ്കുകളില്‍നിന്ന് രണ്ടുലക്ഷം രൂപവരെ വായ്പയെടുത്ത കര്‍ഷകരുടെ കടങ്ങളാണ് ഇളവുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.

കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുല്‍ അഭിനന്ദനം അറിയിച്ചത്. ''മധ്യപ്രദേശില്‍ മുഖ്യമന്ത്രി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. ഒന്ന് പൂര്‍ത്തിയായി, അടുത്തത് വരാനിരിക്കുന്നു.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അധികാരം ലഭിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement