തൃശ്ശൂര്‍: ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പണം തട്ടുന്ന സംഘമാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ ചമ്പാരന്‍ സ്വദേശികളായ സാഹിബ് കുമാര്‍ സഹാനി (22), സുകത് സഹാനി (24), ചുന്നു സഹാനി (20), ബുവാലികുമാര്‍ (25), ചന്ദന്‍ കുമാര്‍ (25) എന്നിവരാണ് പിടിയിലായത്.
നാട്ടിലേക്ക് പണമയക്കാന്‍ വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. ഒക്ടോബര്‍ ഒന്നിന് കെട്ടിടനിര്‍മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാളിലെ റഫിക്കുളിനെ വഞ്ചിച്ച് സംഘം 10,000 രൂപ കവര്‍ന്നു. തൃശ്ശൂര്‍ നായ്ക്കനാലിലുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനടുത്ത് നില്‍ക്കുമ്പോള്‍ പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് സഹായിക്കാനെന്ന മട്ടില്‍ അടുത്തുകൂടി പതിനായിരം രൂപ കവരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.
നിരവധി തൊഴിലാളികളുടെ പണം ഇത്തരത്തില്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന 9 മൊബൈല്‍ ഫോണുകളും 58,000 രൂപയും തട്ടിപ്പിനായി ഉപയോഗിക്കുന്ന കടലാസു കൊണ്ടുള്ള വ്യാജ നോട്ടുകളും കണ്ടെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon