കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ ലീനാ മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ലീന രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് പോലീസിന് മൊഴി കൊടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് ലീനാ മരിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി.
കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പുണ്ടായി രണ്ട് ദിവസത്തിനു ശേഷമാണ് പാര്‍ലര്‍ ഉടമ ലീനാ മരിയാ പോള്‍ പോലീസിന് മൊഴി നല്‍കിയത്.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ലീനയോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും ലീന എത്തിയിരുന്നില്ല.
ഒടുവില്‍ മാധ്യമങ്ങളുടെയും മറ്റും കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കൊച്ചിയിലെത്തിയ ലീന രഹസ്യ കേന്ദ്രത്തില്‍ വെച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയായിരുന്നു.
മുംബൈ അധോലോക നായകന്‍ രവി പൂജാരയില്‍ നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട് എന്ന് ലീന പോലീസിനെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon