റായ്പൂര്‍: ഛത്തീസ്ഗഡില്‍് മുഖ്യമന്ത്രിയായി പി.സി.സി അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെ തിരഞ്ഞെടുത്തു.ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, മുന്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സിംഗ്ദോ, ഒ. ബി.സി നേതാവ് തമരദ്വജ് സാഹു, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ചരണ്‍ദാസ് മഹന്ദ് എന്നിവരില്‍ നിന്ന് ഒരാളെ ഇന്ന് തലസ്ഥാനമായ റായ്പൂരില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന.
രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദത്തിന് രണ്ടുപേര്‍ വീതമായിരുന്നെങ്കില്‍ ഛത്തീസ്ഗഡില്‍ നാലുപേര്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നതാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രതിസന്ധിയായത്. ഒടുവിലാണ് ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

This post have 0 komentar
EmoticonEmoticon