കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കാന്‍ ഇറങ്ങുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കരുത്തരായ ജാംഷഡ്പൂര്‍ എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം നടക്കുന്നത്. സീസണില്‍ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 22 എന്ന സമനില ആയിരുന്നു പിറന്നത്.മാത്രമല്ല, ഒമ്പത് കളികളില്‍ നിന്ന് എട്ടുപോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ഉദ്ഘാടന മല്‍സരത്തില്‍ എടികെ കൊല്‍ക്കത്തക്കെതിരെ നേടിയത് മാത്രമാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏക വിജയം. എന്നാല്‍, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിന്റെ വെല്ലുവിളിക്ക് ഒപ്പം ആരാധകരുടെ പ്രതിഷേധവും നേരിടേണ്ടി വരും. മാത്രമല്ല,ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തില്‍ വരാതെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ബാക്കി ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തി മാറ്റത്തിനായി പ്രതിഷേധിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഒരു തോല്‍വി കൂടി പിണഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ ടൂര്‍ണമെന്റിലെ ഭാവി തന്നെ അവസാനിക്കാമെന്ന സ്ഥിതിയാണ്. അതേസമയം 10 കളികളില്‍ നിന്നും 15 പോയിന്റുള്ള ജാംഷഡ്പൂര്‍ പട്ടികയില്‍ നാലാംസ്ഥാനത്താണ് എത്തിയിരിക്കുന്നത്. കളിച്ച് 10 കളികളില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ എന്നതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
This post have 0 komentar
EmoticonEmoticon