വാഷിങ്ടണ്‍: ഏറ്റവും വലിപ്പമേറിയ വജ്രങ്ങളില്‍ ഒന്ന് മഞ്ഞുമൂടിയ വടക്കന്‍ കാനഡയിലെ ഒരു ഖനിയില്‍ നിന്ന് ലഭിച്ചു. 552 കാരറ്റ്, മഞ്ഞനിറമുള്ള വജ്രം അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഇനത്തിലുള്ളതാണ്. ഈ വജ്രം ഡയവിക് ഡയമണ്ട് മൈന്‍ എന്ന കമ്പനി ഒക്ടോബറിലാണ് ഖനനം ചെയ്തെടുത്തത്.ഖനിയില്‍ നിന്ന് തന്നെ ലഭിച്ച മറ്റൊരു വജ്രമാണ് വലിപ്പമേറിയ മറ്റൊന്ന്. 187.7 കാരറ്റുള്ള ഫോക്സ് ഫയര്‍ എന്ന വജ്രത്തെക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോള്‍ ലഭിച്ച വജ്രത്തിന്.
മുപ്പതോളം വലുപ്പമേറിയ വജ്രങ്ങള്‍ ഇതു വരെ കുഴിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 1905 ല്‍ കണ്ടെടുത്ത 3,106 കാരറ്റ് ഭാരമുള്ള കള്ളിനന്‍ ആണ് ഇതു വരെ കണ്ടെത്തിയതില്‍ ഏറ്റവും മൂല്യമേറിയത്. എന്നാല്‍ പിന്നീട് ചെറു വലിപ്പമുള്ള വജ്രങ്ങളാക്കിയ ഇവ ഇപ്പോള്‍ ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുതിയ രത്നത്തെ പോളിഷ് ചെയ്തെടുക്കാനും മൂല്യനിര്‍ണയം നടത്താനുമുള്ള വിദഗ്ധരുടെ അന്വേഷണത്തിലാണ് ഡയവിക് അധികൃതര്‍.

This post have 0 komentar
EmoticonEmoticon