ads

banner

Saturday, 15 December 2018

author photo

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹന​​ന്റെയും മുൻ എം.എൽ.എ കെ.കെ. ലതികയുടേയും മകൻ ജൂലിയസ്​ നികിതാസിനേയും മരുമകളും ഏഷ്യാനെറ്​ ന്യൂസ്​ റിപ്പോർട്ടറുമായ സാനിയോ മനോമിയേയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. കോഴിക്കോട് കുറ്റ്യാടി അമ്പലകുളങ്ങരയിലെ ആർ.എസ്.എസ് പ്രവർത്തകൻ പൊയ്കയിൽ ശ്രീജുവിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. 
                                                                                                                    
അക്രമത്തിൽ സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കാറിൽ വന്ന അക്രമി സംഘമാണ് വെട്ടിയതെന്നാണ് ദൃക്​സാക്ഷികൾ പറയുന്നത്. 
                                                                                                                                                                                                        
ശബരിമല വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്​ നടത്തിയ ബി.ജെ.പി ഹർത്താൽ ദിനത്തിലാണ്​ കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്ന പി. മോഹന​ന്റെ മകനും മരുമകളും ആക്രമിക്കപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട് നെട്ടൂർ സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement